പറവൂർ: കണ്ണൻകുളങ്ങര സമൂഹമഠത്തിൽ നവരാത്രി ആഘോഷം തുടങ്ങി. 30ന് വൈകിട്ട് ആറിന് സംഗീതസദസ്, ഒക്ടോബർ 1ന് രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ കോലം മത്സരവും ദേവീശ്ലോകപാരായണ മത്സരവും. വൈകിട്ട് ആറിന് ഭക്തിഗാനസുധ. 2ന് രാവിലെ പത്തിന് ലളിതസഹസനാമാർച്ചന, വൈകിട്ട് ആറിന് നാമസങ്കീർത്തനം, കുമാരിപൂജ. 3ന് വൈകിട്ട് ആറിന് ഭരതനാട്യം. 4ന് വൈകിട്ട് ആറിന് സംഗീതാലാപനം എന്നിവ നടക്കും. എല്ലാ ദിവസവും ബൊമ്മക്കൊലു ഉണ്ടാകും.