നെടുമ്പാശേരി: പി.എം കിസാൻ പദ്ധതിയിൽ ആനുകൂല്യം കൈപ്പറ്റുന്ന കർഷകർ 30നകം കെ.വൈ.സി, ലാൻഡ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ തുടർന്ന് ആനുകൂല്യം ലഭിക്കില്ലെന്ന് പാറക്കടവ് കൃഷി അസി. ഡയറക്ടർ ഇൻചാർജ് അറിയിച്ചു. ഇതു സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കുന്നതിനായി കർഷകർക്ക് 0471 2964022, 2304022 എന്നീ സംസ്ഥാന ഹെൽപ്പ് ഡെസ്‌ക് നമ്പറുകളിലോ അതാത് കൃഷിഭവനുകളിലോ ബന്ധപ്പെടാം.