പറവൂർ: നബാർഡ് പദ്ധതിയിൽ പുതിയകാവ് സ്കൂളിൽ മന്ദിരം നിർമ്മിക്കാൻ അഞ്ചുകോടിരൂപ വകയിരുത്തിയതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറും പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ജില്ലയിലെ അഞ്ച് സ്കൂളുകളിൽ പുതിയകാവ് സ്കൂളും ഉൾപ്പെടുത്തിയത്. ഡിസൈൻ തയ്യാറാക്കി വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുവാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗത്തിന് നിർദേശം നൽകിയായി പ്രതിപക്ഷനേതാവ് അറിയിച്ചു.