പറവൂർ: ചക്കുമരശേരി എസ്.എൻ.ഡി.പി ശാഖയിലെ ടി.കെ. മാധവൻ സ്മാരക ശ്രീനാരായണ പ്രാർത്ഥന കുടുംബയൂണിറ്റിലെ അദ്വൈത് എം.എഫ്.ഐ യൂണിറ്റിന്റെ എട്ടാമത് വാർഷികാഘോഷം കല്ലേറ്റുംതറ സജീവന്റെ വസതിയിൽ നടന്നു. ശാഖാ സെക്രട്ടറി രാജൻ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ്ബാബു, ബിനീഷ്, സജീവ്, മായ സജീവ് എന്നിവർ സംസാരിച്ചു. കൺവീനറായി മഠത്തിപ്പറമ്പിൽ രാജനെയും ജോയിന്റ് കൺവീനറായി കണ്ടത്തിൽ ബിജിത്തിനെയും തിരഞ്ഞെടുത്തു.