തൃക്കാക്കര: റോട്ടറി കൊച്ചിൻ സ്മാർട്ട് സിറ്റി എറണാകുളം ലിസി ആശുപത്രിയുമായി സഹകരിച്ച് 75 പേർക്ക് സൗജന്യ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നു. കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായ നിർദ്ധന രോഗികൾക്കായുള്ള 75 ലക്ഷം രൂപയുടെ റോട്ടറി ഗ്ലോബൽ ഗ്രാന്റ് പദ്ധതിയാണിത്. ഒക്ടോബർ 2ന് ലിസി ആശുപത്രിയിൽ വച്ചാണ് ക്യാമ്പ്. രജിസ്‌ട്രേഷന്: 9526865468