
പള്ളുരുത്തി: കേരള ഹാറ്റ്സ് കുമ്പളങ്ങി ഡെസ്റ്റിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്തിങ്കിംഗ് ടൂറിസം എന്ന വിഷയത്തെ സംബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. കുമ്പളങ്ങി ഡെസ്റ്റിനേഷൻ കൺവീനർ സെർജിൽ പുഴയോരം അദ്ധ്യക്ഷത വഹിച്ചു.
കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു, വൈസ് പ്രസിഡന്റ് പി.എ.സഗീർ, കേരള ഹാർട്സ് ജില്ലാ പ്രസിഡന്റ് സന്തോഷ് ടോം, സാദിഖ് അലി സാജ, ആന്റണി കണക്കനാട്, പ്രൊഫ.ജേക്കബ് കുട്ടിക്കാനം, ജോസഫ് മാർട്ടിൻ, ജോസി കണ്ണന്തറ തുടങ്ങിയവർ സംസാരിച്ചു. ഏറ്റവും പ്രായം ചെന്ന ഹോംസ്റ്റേ നടത്തുന്ന ലെഫ്റ്റ. ജോബ് കണ്ണങ്കരിയെയും കുമ്പളങ്ങിയുടെ പച്ചപ്പ് നിലനിർത്താൻ പ്രവർത്തിക്കുന്ന കുമ്പളങ്ങി നേച്ചർ ക്ലബ്ബ് അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. സഞ്ചാരി ടൂർ ഓപ്പറേറ്റർ എ.ആർ.രജനീഷ് സെമിനാറിന് നേതൃത്വം നൽകി. കേരള ഹാറ്റ്സ് ഡയറക്ടർ എം.പി.ശിവദത്തൻ മോഡറേറ്ററായി.