 
മൂവാറ്റുപുഴ: ആർ.ഡി.ഒ ഓഫീസ്, ജില്ലാ ട്രഷറി, സബ് ട്രഷറി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തുടങ്ങിയ പ്രധാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന മൂവാറ്റുപുഴ മിനി സിവിൽസ്റ്റേഷനിൽ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ മൂവാറ്റുപുഴ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കാത്തിരിപ്പ് കേന്ദ്രമുൾപ്പെടെ നവീകരിച്ച് മിനി സിവിൽ സ്റ്റേഷൻ ജനസൗഹൃദമാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. വി. ഏലിയാമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ. കെ .സുശീല അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു, ജില്ലാ സെക്രട്ടറി കെ.എ. അൻവർ, പി .പി. സുനിൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എം. മുനീർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി
കെ.കെ. സുശീല (പ്രസിഡന്റ്), ഖദീജ മൊയ്തീൻ, കെ.എം. മക്കാർ (വൈസ് പ്രസിഡന്റുമാർ), ടി.വി. വാസുദേവൻ (സെക്രട്ടറി), ബേസിൽ സി . മാത്യു, അരുൺ സണ്ണി (ജോയിന്റ് സെക്രട്ടറിമാർ), പി.വി.രവീന്ദ്രനാഥ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.