കൂത്താട്ടുകുളം: ഗാന്ധിജയന്തി ദിനത്തിൽ സ്കൂളുകളിൽ ലഹരിവിരുദ്ധ കാമ്പയിനുമായി വിദ്യാഭ്യാസവകുപ്പ്. കൂത്താട്ടുകുളം ബി.ആർ.സിതല പരിശീലന പരിപാടി നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. എച്ച്.എം ഫോറം സെക്രട്ടറി എ.വി. മനോജ് അദ്ധ്യക്ഷനായി. ബി.പി.സി ബിനോയ് കെ. ജോസഫ്, ഷൈജു ജോൺ, ടി ആന്റോ, അഭിലാഷ് പത്തിൽ, എസ്. സജിത, നിത തമ്പി, മിനിമോൾ എബ്രാഹം, എൽദോ ജോൺ, മിൻസി ബാബു തുടങ്ങിയവർ സംസാരിച്ചു.