tarbiyath
യാത്രയാണ് ലഹരി എന്ന സന്ദേശവുമായി തർബിയത്ത് ടൂറിസം വിദ്യാർത്ഥികൾ നടത്തിയ ലഹരിവിരുദ്ധസന്ദേശ പ്രചാരണ യാത്ര മട്ടാഞ്ചേരി പാലസിനു സമീപം കെ.ജെ മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: യാത്രയാണ് ലഹരി എന്ന സന്ദേശവുമായി തർബിയത്ത് ടൂറിസം വിദ്യാർത്ഥികൾ. ലോക വിനോദ സഞ്ചാരദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ടൂറിസം വിദ്യാർത്ഥികളും അദ്ധ്യാപകരും "യാത്രയാണ് ലഹരി" എന്ന ആശയം മുൻനിർത്തി ലഹരിവിരുദ്ധസന്ദേശ പ്രചാരണയാത്ര സംഘടിപ്പിച്ചു. മട്ടാഞ്ചേരി പാലസിനുസമീപം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കളക്ടർ രേണുരാജ്, ബോണി തോമസ്, മുഹമ്മദ് നിഹാൽ എന്നിവർ സംസാരിച്ചു. അദ്ദ്യാപകരായ ജിസ്മി മാക്കീൽ, തുളസി സിജി , സംഗീത സി, സുനിൽ തോമസ്, രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.