മൂവാറ്റുപുഴ: സമർത്ഥരായ വിദ്യാർത്ഥികൾക്ക് മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയ 10000 രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ഒക്ടോബർ 4 വൈകിട്ട് 3ന് ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ. പി.ബി. സലിം വിതരണം ചെയ്യും. ലൈബ്രറിയിലെ ബുക്ക് ഗാലറിയുടെ ഉദ്ഘാടനവും നടത്തുമെന്ന് ലൈബ്രറി പ്രസിഡന്റ് അസീസ് കുന്നപ്പിള്ളി അറിയിച്ചു.
ഏവരും ഈ പ്രോഗ്രാമുകളുടെ വിജയത്തിന് നേതൃത്വം നൽകണമെന്ന് അപേക്ഷിക്കുന്നു.