
പള്ളുരുത്തി: കൊച്ചി തുറമുഖത്തെ അലക്സാണ്ടർ പാലത്തിനു സമീപം ഒഴിഞ്ഞപറമ്പിൽ ഉണങ്ങിയ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കടുത്ത പുക ഉയർന്നത് അതുവഴി കടന്നുപോയ യാത്രക്കാർക്ക് ബുദ്ധിമുട്ടായി.
രാവിലെ 11ഓടെയാണ് തീ ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് തുറമുഖത്തുനിന്ന് അഗ്നി രക്ഷാസേനയെത്തി. സേഫ്റ്റി ഓഫീസർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ തീ അണച്ചു. വൈകിട്ടോടെ വീണ്ടും തീ ഉയർന്നെങ്കിലും ഉടൻ അണച്ചു.