തോപ്പുംപടി: പീസ് വാലി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആസ്റ്റർ മെഡിസിറ്റിയുമായി ചേർന്ന് തണൽ പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെ കുട്ടികൾക്കുള്ള സൗജന്യ ശസ്ത്രക്രിയ നിർണയ ക്യാമ്പ് നടത്തി. കാർഡിയോളജി, ന്യൂറോളജി, ഓർത്തോ സംബന്ധിച്ച രോഗങ്ങൾ നേരിടുന്ന 18 വയസിൽ താഴെയുള്ള കുട്ടികൾക്കായിരുന്നു ക്യാമ്പ്. അൻപതിലധികം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ആസ്റ്റർ മെഡിസിറ്റിയിലെ കുട്ടികളുടെ വിഭാഗം കാർഡിയോളജി സർജറി മേധാവി ഡോ.സാജൻ കോശിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ ഡോക്ടർമാർ കുട്ടികളെ പരിശോധിച്ചു. തുടർ ചികിത്സ, ശസ്ത്രക്രിയ എന്നിവ ആവശ്യമുള്ള ഇരുപതോളം പേർക്ക് 75% വരെ ഇളവിൽ ശസ്ത്രക്രിയയ്ക്കും തീരുമാനമായി. സബ് കളക്ടർ പി.വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. ലത്തീഫ് കാസിം, രാജീവ്‌ പള്ളുരുത്തി, കെ.ഐ. ജബ്ബാർ, ഫാത്തിമ അൻസാരി, ടി.എ.ഫാസില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.