
തൃപ്പൂണിത്തുറ: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തുറ സൗത്ത് യൂണിറ്റ് വാർഷിക സമ്മേളനം തൃപ്പൂണിത്തുറ മുളന്തുരുത്തി മേഖലാ സെക്രട്ടറി റെജി അബിയാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുരേഷ് (ട്വിൻ ഐസ്) അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് എ.സി.അലക്സ് സംഘടനാ വിശദീകരണം നൽകി. ജില്ലാ ആർട്സ് കൺവീനർ പ്രശാന്ത് വിസ്മയ, ജില്ലാ ജോ. സെക്രട്ടറി മിനോഷ് ജോസഫ്, ജില്ലാ കമ്മിറ്റി അംഗം രാജേഷ് (ട്വിൻ ഐസ്), മേഖലാ ട്രഷറർ രമണൻ വർണ്ണ, തൃപ്പൂണിത്തുറ നോർത്ത് യൂണിറ്റ് പ്രസിഡന്റ് കാശി ഗണേശ്, ട്രഷറർ എസ്.കെ.ശിവകുമാർ, സെക്രട്ടറി പ്രശോഭ്, മുളന്തുരുത്തി യൂണിറ്റ് പ്രസിഡന്റ് ബെന്നിക്കുട്ടൻ, സെക്രട്ടറി എസ്.സന്ദീപ്, മേഖല ജോ.സെക്രട്ടറി അരുൺ മോഹൻ, പ്രദീപ് ചൈത്ര, യൂണിറ്റ് സെക്രട്ടറി അനീഷ് സെവൻസ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അനീഷ് സെവൻസ് (പ്രസിഡന്റ്), അരുൺ മോഹൻ (സെക്രട്ടറി), പ്രദീപ് ചൈത്ര (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.