കൊച്ചി: ഗാന്ധിജയന്തിയോടനുബന്ധിച്ച് സപ്ലൈകോ ഓഫീസുകളിലും വില്പനശാലകളിലും ഒരാഴ്ച ശുചീകരണ യജ്ഞം നടത്താൻ ഡിപ്പോ മാനേജ‌ർമാ‌ർക്ക് ചെയ‌ർമാനും എം.ഡിയുമായ ഡോ. സഞ്ജീബ് പട്‌ജോഷി നിർദേശം നൽകി. ഇ-മാലിന്യങ്ങളും ഓഫീസ് പരിസരങ്ങളിലെ വെള്ളക്കെട്ടും ഒഴിവാക്കും. വില്പനയ്ക്കുള്ള ഭക്ഷ്യവസ്തുക്കളല്ലാത്തവ പ്രത്യേകം സൂക്ഷിക്കാനും നി‌ർദേശം നൽകി. ഓൺലൈൻ യോഗത്തിൽ ജനറൽ മാനേജ‌ർ ശ്രീറാം വെങ്കിട്ടരാമൻ, മാനേജ‌ർമാ‌ർ എന്നിവ‌ർ പങ്കെടുത്തു.