കളമശേരി: നൊൾസ്റ്റാൾജിയ പ്രീമിയർ ടയേഴ്സിന്റെ 13-ാം കുടുംബസംഗമം ഒക്ടോബർ രണ്ടിന് സൗത്ത് കളമശേരി സീപാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. സംഗമത്തിന്റെ കൺവീനറായി വി.പി.നിസാർ, സെക്രട്ടറിയായി സി.ജെ.ഉമ്മൻ എന്നിവരെ തിരഞ്ഞെടുത്തു.

പ്രീമിയർ ടയേഴ്സിലെയും അപ്പോളോയിലെയും വിരമിച്ച ജീവനക്കാർ പങ്കെടുക്കും. ജീവനക്കാരുടെ മക്കളിൽ ഉന്നതവിജയം നേടിയവരെ ചടങ്ങിൽ ആദരിക്കുമെന്ന് സി.ജെ.ഉമ്മൻ അറിയിച്ചു.