t

തൃപ്പൂണിത്തുറ: സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി തിരുവാങ്കുളം പ്രാഥമിക ആരോഗ്യകേന്ദ്രം കുടുബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി പ്രവർത്തനം ആരംഭിക്കുന്നു. പ്രദേശ വാസികളുടെ ദീർഘകാല ആവശ്യമായിരുന്നു ഫാമിലി ഹെൽത്ത് സെന്റർ.

തദ്ദേശ സ്വയംഭരണ വകുപ്പ് ഫണ്ട്, എൻ.എച്ച്.എം പദ്ധതി വിഹിതം എന്നിവ ഉപയോഗിച്ചാണ് നിമ്മാണം പൂർത്തീകരിച്ചത്. തൃപ്പുണിത്തുറ മുനിസിപ്പാലിറ്റിയുടെ പിന്തുണയും നാട്ടുകാരുടെ പൂർണ്ണ സഹകരണവുമാണ് തിരുവാങ്കുളം കുടുംബാരോഗ്യ കേന്ദ്രം യാഥാർത്ഥ്യമാകാൻ കാരണം. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് 30ന് 2.30ന് ഓൺലൈനായി നിർവഹിക്കും. തിരുവാങ്കുളം പി.എച്ച്.സി.യിൽ നടക്കുന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിക്കും. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യ പ്രഭാഷണം നടത്തും. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ രമ സന്തോഷ് മുഖ്യാതിഥിയാകും. നഗരസഭാ വൈസ് ചെയർമാൻ കെ.കെ.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.