അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജ് ഇരുപതാമത് വാർഷികം ആഘോഷിച്ചു. പ്രഥമ ചെയർമാൻ പി.വി. മാത്യു അനുസ്മരണവും നടത്തി. കുസാറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലറും ജെയിൻ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലറുമായ ഡോ.ജെ. ലത സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ചെയർമാൻ പി.ആർ. ഷിമിത്ത് അദ്ധ്യക്ഷത വഹിച്ചു.
മികച്ച അദ്ധ്യാപകനുള്ള അവാർഡ് പ്രൊഫ.എസ്. സുന്ദരരാജനും മികച്ച അനദ്ധ്യാപകനുള്ള അവാർഡ് കെ.കെ. മണിക്കും ചെയർമാൻ സമ്മാനിച്ചു. പഠനമേഖലയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള പി.വി. മാത്യു മെമ്മോറിൽ അവാർഡ് ഡോ.ജെ. ലത വിതരണം ചെയ്തു. കോളേജ് മാഗസിൻ ചെയർമാൻ പി.ആർ. ഷിമിത്ത് പ്രിൻസിപ്പൽ ഡോ. മനോജ് ജോർജിന് നൽകി പ്രകാശിപ്പിച്ചു.
ഫിസാറ്റ് വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ, ട്രഷറർ ജെനിബ് ജെ .കാച്ചപ്പിള്ളി, എഫ്.ബി.ഒ,എ.ഇ.എസ് വൈസ് പ്രസിഡന്റ് പോൾ മുണ്ടാടൻ, അസോസിയേറ്റ് സെക്രട്ടറി എം.പി. അബ്ദുൽ നാസർ, ട്രഷറർ വി.എം. രാജനാരായണൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോർജ് സി. ചാക്കോ, ഇ.കെ. രാജവർമ , മുഹമ്മദ് അൻസാരി, ടോം തോമസ്, കെ.കെ. അജിത്കുമാർ , പ്രിൻസിപ്പൽ ഡോ. മനോജ് ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ.സി. ഷീല , ഡീൻ ഡോ. പി.ആർ. മിനി, ഫിസാറ്റ് ബിസിനസ് സ്കൂൾ ഡയറക്ടർ ഡോ.എ.ജെ. ജോഷ്വ. ഫിലോമിന മാത്യു, പി.ടി .എ വൈസ് പ്രസിഡന്റ് എൻ.ഐ. തോമസ് എന്നിവർ സംസാരിച്ചു.