അങ്കമാലി: അപ്പോളോ അഡ്ലക്സ് ആശുപത്രി ഒരു മാസമായി നടത്തിവന്നിരുന്ന 30 x 30 ഫിറ്റ്നസ് ചലഞ്ചിനും കാർഡിയോളജി മെഡിക്കൽ ക്യാമ്പിനും സമാപനം. ഇന്ന് ലോക ഹൃദയദിനത്തിൽ ആശുപത്രിയിൽ വച്ച് നടക്കുന്ന പരിപാടിയിലാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. ആഗസ്റ്റ് 29 ന് ആരംഭിച്ച് സെപ്റ്റംബർ 29 വരെയുള്ള ഒരുമാസ കാലയളവിൽ ഏറ്റവും കൂടുതൽ ഭാരം കുറയ്ക്കുന്ന വ്യക്തികളെയാണ് വിജയിയായി പ്രഖ്യാപിക്കുന്നത്. വിജയിക്ക് സ്ത്രീ പുരുഷ വിഭാഗങ്ങളിൽ നിന്നുമായി 30000രൂപവീതം ഒന്നാംസമ്മാനവും ട്രോഫിയും പ്രശസ്തിപത്രവും നൽകും.
ആരോഗ്യകരമായ രീതിയിൽ ഭാരം കുറയ്ക്കുകയും ഹൃദയാരോഗ്യം വീണ്ടെടുക്കുകയുമാണ് ചലഞ്ചുകൊണ്ട് ഉദ്ദേശിക്കുന്നത്, ചലഞ്ചിന്റെ ഭാഗമായി മത്സരാർത്ഥികൾക്ക് സൈക്ലത്തൺ, മാരത്തൺ എന്നിവ സംഘടിപ്പിച്ചു. ആശുപത്രിയിൽവച്ച് ഒരുമാസം നീണ്ടുനിൽക്കുന്ന കാർഡിയോളജി മെഡിക്കൽക്യാമ്പും നടത്തി. 30 x 30 ചലഞ്ചിന്റെ സമാപനച്ചടങ്ങിൽ ചലച്ചിത്ര താരങ്ങളും രാഷ്ട്രീയപ്രമുഖരും കലാകായിക മേഖലയിൽ നിന്നുള്ള വ്യക്തികളും പങ്കെടുക്കും. അപ്പോളോ അഡ്ലക്സ് ആശുപത്രി കാർഡിയോളജി വിഭാഗം ഡോ. തൃദീപ് സാഗർ, ഡോ. ബാലകൃഷ്ണൻ, ഡോ. ജയകൃഷ്ണൻ, ഡോ. അബ്രഹാം പോൾ, അപ്പോളോ അഡ്ലക്സ് ആശുപത്രി ചീഫ് കമേർഷ്യൽ ഓഫീസർ ജോയ് ഡോണാൾഡ് ഗോമസ്, മാർക്കറ്റിംഗ് എ.ജി.എം അനിൽകുമാർ ടി.ജി, സീനിയർ മാനേജർ സൂരജ് ശശി, മാനേജർ വിനയ് ദാസ് തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.