regi
അങ്കമാലി മൃഗാശുപത്രിയിൽ നടന്ന പേവിഷബാധ പ്രതിരോധ കുത്തിവയ്പ് നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: നഗരസഭ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി നടത്തുന്ന പേവിഷബാധ പ്രതിരോധ കുത്തിവയ്പ് ക്യാമ്പിന്റെ ഉദ്ഘാടനം മൃഗാശുപത്രി അങ്കണത്തിൽ നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റീത്ത പോൾ അദ്ധ്യക്ഷതവഹിച്ചു. ബാസ്റ്റിൻ ഡി പാറയ്ക്കൽ, സാജു നെടുങ്ങാടൻ, ലിസി പോളി, പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, എ.വി. രഘു, മാർട്ടിൻ ബി. മുണ്ടാടൻ, ജെസ്മി ജിജോ, ഡോ. വി. അമ്പിളി എന്നിവർ പങ്കെടുത്തു.