മരട്: ലഹരിമരുന്ന് മാഫിയക്കെതിരെ ഡി.വൈ.എഫ്.ഐ മരട് മേഖലാ കമ്മിറ്റി ജനകീയ കവചം തീർത്തു. മരട് എസ്.എച്ച്.ഒ എസ്.സനൽ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് മഹേഷ് അദ്ധ്യക്ഷനായി. സെക്രട്ടറി സി.ആർ.രാഹുൽ, തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് വൈശാഖ് മോഹൻ, എ.യു.വിജു, എം.പി.സുനിൽകുമാർ, സി.ടി.സുരേഷ്, ഷീജ സാൻകുമാർ, അമൽ എന്നിവർ സംസാരിച്ചു.