ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽപ്പെട്ട കട്ടേപ്പാടം വീണ്ടും കതിരണിയും. മുണ്ടകൻ സീസൺ തുടങ്ങുന്നതിന്റെ ഭാഗമായാണ് 40 ഏക്കറിൽ അധികം പാടത്ത് നെൽകൃഷി ആരംഭിക്കുന്നത്. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ കുട്ടനാടൻ കർഷകരുടെ സഹായത്തോടെയാണ് ഇക്കുറിയും കട്ടേപ്പാടത്ത് നെൽകൃഷി തുടങ്ങുന്നത്.
നെൽകൃഷി ആരംഭിക്കുന്നതിനായുള്ള നിലം ഉഴുകൽ കട്ടേപ്പാടത്ത് ചൂർണി​ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ റൂബി ജിജി, മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, മെമ്പർമാരായ സി.പി. നൗഷാദ്, രാജേഷ് പുത്തനങ്ങാടി, കൃഷി ഓഫീസർ അരുൺ പോൾ, പാടശേഖര സമിതി ഭാരവാഹികളായ ഹൈദ്രോസ് കാരോത്തുകുഴി, കെ. പ്രഭാകരൻ, കൃഷി അസിസ്റ്റന്റുമാരായ ടി.യു. പ്രീത, എസ്. സരിത, കെ.സി. ശ്രീജ, കെ.കെ. തങ്കപ്പൻ, കെ.കെ. രാജു എന്നിവർ സംസാരിച്ചു.