pensioners

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തുറമുഖ ആസ്ഥാനത്ത് കൊച്ചിൻ പോർട്ട്‌ പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ നടത്തി.

ഓൾ ഇന്ത്യ പോർട്ട്‌ ആൻഡ് ഡോക് പെൻഷനേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.എം.മുഹമ്മദ്‌ ഹനീഫ് ഉദ്ഘാടനം ചെയ്തു. കൊച്ചി തുറമുഖ പെൻഷനേഴ്‌സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ്‌ ഷേക്ക്‌ ഹുസൈൻ അദ്യക്ഷത വഹിച്ചു. പി.വി. സാംബശിവൻ, സി.ഡി.നന്ദകുമാർ,കെ.ദാമോദരൻ, കെ.വി. ശശീന്ദ്രബോസ്, എം.ആരോമലുണ്ണി, എ.ജയകുമാർ എന്നിവർ സംസാരിച്ചു.