പള്ളുരുത്തി: കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയും സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് തൃപ്പൂണിത്തുറ സർക്കിളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റും ചേർന്ന് ഭക്ഷ്യസുരക്ഷാ ലൈസൻസ് രജിസ്ട്രേഷൻ മേള സംഘടിപ്പിച്ചു. കൊച്ചി നഗരസഭാ കൗൺസിലർ അഭിലാഷ് തോപ്പിൽ മേള ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റ് പ്രസിഡന്റ് റിഡ്ജൻ റിബല്ലോ അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസർ മുഹമ്മദ് ബേയ്സിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് പെക്സൻ ജോർജ്, സജിമോൻ, കെ.എസ്.ജോസഫ് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 62 പേർ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ എടുത്തു.