11

തൃക്കാക്കര: സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ട്രെയിനിംഗ് സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് ആൻഡ് മാനേജ്മെന്റിൽ നിന്ന് വിരമിക്കുന്ന കോർ ഫാക്കൽറ്റി വി.സി. സുനിൽകുമാറിന് കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് യാത്രയയപ്പ് നൽകി.
ട്രെയിനിംഗിന്റെ ഭാഗമായി ബാങ്ക് സന്ദർശിച്ച അഗ്രിക്കൾച്ചറൽ ഓഫീസർമാരും ചടങ്ങിന്റെ ഭാഗമായി. ബാങ്ക് പ്രസിഡന്റ് സി.കെ. റെജി സുനിൽകുമാറിന് മെമന്റോ നൽകി. വൈസ് പ്രസിഡന്റ് എൻ.എൻ.സോമരാജൻ, ബാങ്ക് സെക്രട്ടറി ഷേർലി കുര്യാക്കോസ്, ബാങ്ക് സെയിൽ ഓഫീസർ ജയകുമാർ,ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.ഇസഡ്. സുൽഫി, സി.ജെ. ജോയി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.