k-padmanabhan-pillai
ഭാരതീയ പാരമ്പര്യ നാട്ടുചികിത്സാ സംഘം (ബി.ടി.ഐ.എം.എസ്) ജില്ലാ സമ്മേളനം സിദ്ധ ചികിത്സകൻ പ്രൊഫ. കെ. പത്മപാദൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ഭാരതീയ പാരമ്പര്യ നാട്ടുചികിത്സാസംഘം (ബി.ടി.ഐ.എം.എസ്) ജില്ലാ സമ്മേളനം സിദ്ധ ചികിത്സകൻ പ്രൊഫ. കെ. പത്മപാദൻ പിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. ബാലകൃഷ്ണൻ വൈദ്യൻ അദ്ധ്യക്ഷത വഹിച്ചു. നൈസ് ആക്ഷൻ കൗൺസിൽ ചെയർമാൻ തമ്പി നാഗാർജുന, ബി.ടി.ഐ.എം.എസ് സംസ്ഥാന പ്രസിഡന്റ് ജി. തങ്കപ്പൻ വൈദ്യർ, ടി.കെ. അജികുമാർ വൈദ്യൻ, ഗ്രേസ് ബിജോ, അരിക്കുഴ വാസുദേവൻ വൈദ്യർ, കെ. വസന്തകുമാരി, ഡോ. അരുൺ ചന്ദ്രൻ, സുരേഷ് വടക്കേടത്ത്, പി.എസ്. ഷാൻ വൈദ്യൻ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി അരിക്കുഴ വാസുദേവൻ വൈദ്യർ (പ്രസിഡന്റ്), സുരേഷ് വടക്കേടത്ത് (വൈസ് പ്രസിഡന്റ്), പി.എസ്. ഷാൻ വൈദ്യൻ (സെക്രട്ടറി), കെ. വസന്തകുമാരി (ജോയിന്റ് സെക്രട്ടറി), ഡോ. അരുൺ ചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.