കൊച്ചി: പ്രധാനമന്ത്രി ക്ഷയരോഗ മുക്തി ഭാരത് അഭിയാൻ 'നിക്ഷയ 2.0' ന്റെ ഭാഗമായി കച്ചേരിപ്പടി ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ കൊച്ചി കപ്പൽശാലയുടെ സഹകരണത്തോടെ സൗജന്യ ക്ഷയരോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഒക്ടോബർ ഒന്നിന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്യാമ്പ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് എല്ലാ പരിശോധനയും ചികിത്സയും സൗജന്യമാണ്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നതിന് 0484 4077402, 7025350481 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.