haridas
നരേന്ദ്രമോദിയുടെ 72ാം പിറന്നാളിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികൾക്കായുള്ള ക്ലാസ് കെ.വി.എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ ഇന്ത്യ ലോകത്തിന്റെ മൃതസഞ്ജീവനിയായി മാറിയതായി ബി.ജെ.പി സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ് പറഞ്ഞു. വിവിധ രാജ്യങ്ങളിലുള്ള ജനങ്ങൾ ആശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് ഇന്ത്യയെ നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ 72-ാം പിറന്നാളിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികൾക്കായുള്ള ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനും 9 മാസങ്ങൾകൊണ്ട് രണ്ട് പ്രതിരോധ മരുന്നുകൾ വികസിപ്പിക്കാനും രാജ്യത്തിനു കഴിഞ്ഞു. ഇവ സൗജന്യമായി രാജ്യത്തിനകത്തും പുറത്തും നൽകാനും കഴിഞ്ഞത് നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയുടെ ഫലമാണ്. ലോകരാജ്യങ്ങൾക്ക് മരുന്ന് സംഭാവന നൽകി ലോകത്തിന് മാതൃകയായതായി അദ്ദേഹം പറഞ്ഞു.

ആരോഗ്യവകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ ഡോ. ടി.ടി. കൃഷ്ണകുമാർ ക്ലാസെടുത്തു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രമാദേവി തോട്ടുങ്കൽ, സെക്രട്ടറിമാരായ വി.കെ. ഭസിത്കുമാർ, ഇ.ടി. നടരാജൻ, പ്രഭീഷ് നായർ, സഞ്ജയ‌്കുമാർ വി.എസ്, ഹേല സജീഷ് എന്നിവർ പ്രസംഗിച്ചു.