കാലടി: വേൾഡ് വൈൽഡ് ഫണ്ട് എക്കോ ഉച്ചകോടിയിൽ കാലടി ശ്രീ ശങ്കരകോളേജ് സംസ്ഥാനതല വിജയികളായി. കേരളത്തെ പ്രതിനിധീകരിച്ച് ദേശീയതലത്തിൽ പ്രബന്ധമവതരിപ്പിക്കും. ജലസംരക്ഷണത്തിനായി സ്വീകരിക്കാവുന്ന മാതൃകകളെക്കുറിച്ചുള്ള പ്രൊജക്ടാണ് ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഡോ. കെ ഡി. മിനി, അമർജിത്.എ, അശ്വിൻകൃഷ്ണ ബിജുലാൽ, ആകാശ് ഉണ്ണി, കെ.വി. വിഷ്ണു എന്നിവർ പങ്കെടുക്കും. മുപ്പതിനാണ് ദേശീയ ഉച്ചകോടി.