seminar
പാലിയേറ്റീവ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങളെ സംബന്ധിച്ച് വ്യാപാരികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആരോഗ്യ സെമിനാർ സഹകരണ ബാങ്ക് പ്രസിഡന്റുമാരായ സി.എം. സാബു, സി.വൈ. ശാബോർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർച്ചന്റ്‌സ് വെൽഫെയർ ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള പാലിയേറ്റീവ് സംഘടന കൂടുതൽ സൗകര്യങ്ങളോടെ വിപുലീകരിക്കും. പുതിയ സംഘടന രജിസ്റ്റർ ചെയ്ത് ഒക്ടോബർ രണ്ട് മുതൽ പ്രവർത്തനം ആരംഭിക്കും.

മേഖലയിലെ അഞ്ച് പഞ്ചായത്തുകളിലെ 1000 വ്യാപാരികൾ അംഗങ്ങളായുള്ള സംഘടനയിൽ വ്യാപാരി കുടുംബങ്ങൾക്ക് സൗജന്യ ആംബുലൻസ് സേവനവും കൂടാതെ അത്യാവശ്യഘട്ടങ്ങളിൽ വീൽചെയർ, വാക്കർ, വാട്ടർബെഡ് തുടങ്ങി പാലിയേറ്റീവ് രംഗത്ത് ഒരു കുടുംബത്തിന് ആവശ്യമായ മുഴുവൻ ഉപകരണങ്ങളും നൽകുന്നുണ്ട്. ജനുവരിയോടെ അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർക്ക് അവശ്യഘട്ടങ്ങളിൽ ഡയാലിസിസി​ന് സൗജന്യ വാഹന സൗകര്യം, കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ എന്നി​വ ലഭ്യമാകുന്ന വിധത്തിലാണ് പ്രവർത്തനം വിപുലീകരിക്കുന്നത്. ഇതോടൊപ്പം ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സേവനവും ഉൾപ്പെടുത്തി രോഗീ പരിചരണത്തിനുള്ള നടപടികളും ആരംഭിക്കും.
വ്യാപാരികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആരോഗ്യ സെമിനാർ പാറക്കടവ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എം. സാബു, നെടുമ്പാശേരി പഞ്ചായത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് സി.വൈ. ശാബോർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മർച്ചന്റ്‌സ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. പാറക്കടവ് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി. ജോയ്, ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.ബി. സജി, ബിന്നി തരിയൻ, ഷാജു സെബാസ്റ്റ്യൻ, പി.കെ. എസ്‌തോസ്, ജോയി ജോസഫ്, വി.എ. ഖാലിദ്, ടി.എസ്. മുരളി, ടി.വി. സൈമൺ, ബൈജു ഇട്ടൂപ്പ്, കെ.ജെ. ഫ്രാൻസിസ്, എൻ.എസ്. ഇളയത്, ജോസ് ആലുക്ക, വി.ഡി. പ്രഭാകരൻ, പി.ടി. ജേക്കബ്, ടി.എസ്. ബാലചന്ദ്രൻ, കെ.കെ. ബോബി, എ.വി. രാജഗോപാൽ, കെ.ആർ. ശരത് ഷൈബി ബെന്നി, ജിന്നി പ്രിൻസ്, ആനി റപ്പായി എന്നിവർ സംസാരി​ച്ചു.