കൊച്ചി: ലോക റാബീസ് ദിനത്തോടനുബന്ധിച്ച് പനമ്പിള്ളി നഗറിലെ കൊച്ചിൻ പെറ്റ് ഹോസ്‌പിറ്റലിൽ സൗജന്യ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് നടത്തി. ഇളംകുളം വാർഡ് കൗൺസിലർ ആന്റണി പൈനുത്തുറ ഉദ്ഘാടനം ചെയ്തു. പെറ്റ് ഹോസ്‌പിറ്റൽ ഡയറക്ടർ ഡോ.സൂരജിന്റെ നേതൃത്വത്തിൽ പേവിഷ പ്രതിരോധ നായ്ക്കൾക്കും പൂച്ചകൾക്കും വാക്സിൻ നൽകി. ഹ്യൂമാനിറ്റി ഫോർ അനിമൽസ്, അനിമൽ റെസ്ക്യൂ കൊച്ചി എന്നീ മൃഗ ക്ഷേമ സംഘടനകളുടെ സഹകരണത്തോടെയുള്ള ക്യാമ്പിൽ 77 വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നടത്തി. മൃഗങ്ങൾക്ക് ലൈസൻസ് എടുക്കാനാവശ്യമായ സർട്ടിഫിക്കറ്റുകളും ക്യാമ്പിൽ വിതരണം ചെയ്തു.