തൃപ്പൂണിത്തുറ: എരൂർ ഭവൻസ് വിദ്യാ മന്ദിർ മാതാപിതാക്കളുടെ മൊബൈൽ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം ഓണാഘോഷം നടത്തി. എരൂർ ജെനി സെന്ററിൽ നടന്ന ആഘോഷപരിപാടി അദ്ധ്യാപിക പൂർണശ്രീ ഉദ്ഘാടനം ചെയ്തു. ബീന ആശംസകൾ നേർന്നു. കലാപരിപാടികളും മത്സരങ്ങളും അരങ്ങേറിയ വേദിയിൽ നൂറിലധികം പേർ സംബന്ധിച്ചു. രണ്ട് വ‌ർഷത്തെ കൊവിഡിന്റെ ഇടവേളയ്ക്ക് ശേഷമാണ് കുട്ടികളുടെ മാനസികോല്ലാസത്തിനും വ്യായാമത്തിനും പ്രാധാന്യം നൽകുന്ന പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.