കോലഞ്ചേരി: കേരള സ്റ്റേ​റ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ കുന്നത്തുനാട് മണ്ഡലം വാർഷികപൊതുയോഗം നടന്നു. പ്രസിഡന്റ് എം.പി. ജോസഫ് അദ്ധ്യക്ഷനായി. കെ.പി. എബ്രഹാം, പി. കേശവക്കുറുപ്പ്, ബേബി അറയ്ക്കൽ, കെ.സി. വർഗീസ്, ബാബു പോൾ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ബാബുപോൾ (പ്രസിഡന്റ്), സാജു പട്ടിമ​റ്റം (സെക്രട്ടറി), ഐസക് ഐരാപുരം (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.