തൃക്കാക്കര: ഇരുചക്ര വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ 88 വാഹനങ്ങൾക്കെതിരെ പിഴ ചുമത്തി. ഡീലർമാരിൽനിന്ന് വാഹനഉടമയുടെ വിവരങ്ങൾശേഖരിച്ച ശേഷം ഇവരെ ബന്ധപ്പെടുകയും വീടുകളിൽ പരിശോധനക്കായി നേരിട്ടത്തുകയുമാണ്. ഓരോ രൂപമാറ്റത്തിനും കുറഞ്ഞത് 5000 രൂപയാണ് പിഴ. മലിനീകരണ നിയന്ത്രണം സംബന്ധിച്ച മാറ്റങ്ങൾ വരുത്തുന്ന സാഹചര്യത്തിൽ 2000 രൂപ അധികമായി ചുമത്തും.