കിഴക്കമ്പലം: എരുമേലി എൻ.എസ്.എസ് കരയോഗത്തിന്റെ രജതജൂബിലി ആഘോഷവും കുടുംബസംഗമവും ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 2ന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം, രജതജൂബിലി മന്ദിരം ഉദ്ഘാടനം, സ്മരണിക പ്രകാശനം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, വിദ്യാഭ്യാസ പുരസ്‌കാര വിതരണം എന്നിവ നടക്കും. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ. ശ്രീശകുമാർ, കരയോഗം പ്രസിഡന്റ് പി.സി. ജയകുമാർ, സെക്രട്ടറി ബിന്ദു മുരളീധരൻ, സി.എസ്. രാധാകൃഷ്ണൻ, ലത ജയപ്രകാശ്, ഉഷ സോമൻ തുടങ്ങിയവർ സംസാരിക്കും.