കോലഞ്ചേരി: അമ്പലമുഗൾ ബി.പി.സി.എൽ ചാലിക്കര ഗേറ്റിന് സമീപം സേവ്യർ റോഡരികിൽ രാത്രിയിൽ മാലിന്യം നിക്ഷേപി​ക്കാനെത്തി​യ രണ്ടുപേരെ വാഹനവുമായി​ നാട്ടുകാർ പിടികൂടി. ചൊവ്വാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിക്കുവേണ്ടി കാറ്ററിംഗ് നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പിടിയിലായത്. ഇവിടെ മാലിന്യനിക്ഷേപം മൂലം വഴിനടക്കാൻപോലും കഴിയാതെ വന്നതോടെ കഴിഞ്ഞദിവസം പഞ്ചായത്ത് മുൻകൈയടുത്ത് മാലിന്യം പൂർണമായും മാറ്റിയിരുന്നു. തുടർന്ന് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ രാത്രികാല സ്ക്വാഡ് വർക്ക് നടത്തിയിരുന്നു. ഇവരാണ് വാഹനത്തിൽ മാലിന്യം എത്തിച്ചവരെ പിടികൂടിയത്. വാഹനവും പ്രതികളായ സണ്ണിമാത്യു (45), അയ്യപ്പൻകുട്ടി (53) എന്നിവരേയും അമ്പലമേട് പൊലീസിന് കൈമാറി.