11

തൃക്കാക്കര: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 26ന് ജോയിന്റ് കൗൺസിൽ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിനോടനുബന്ധിച്ച് കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ലാ കൺവെൻഷൻ ചേർന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. പി.സുമോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. ബ്രഹ്മഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി സുഭാഷ് മാത്യു സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.അനീഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹുസൈൻ പതുവന, കെ.കെ.ശ്രീജേഷ് , കെ.പി.പോൾ, വിജീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.