കോലഞ്ചേരി: സി.വി. ജേക്കബ് മെമ്മോറിയൽ ഇന്റർ കോളേജിയേറ്റ് വോളിബാൾ ടൂർണമെന്റ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി. മുൻ ഇന്ത്യൻ വോളിബാൾ ക്യാപ്ടൻ എസ്.എ. മധു ഉദ്ഘാടനം ചെയ്തു. അജു ജേക്കബ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ഷാജു വർഗീസ്, കായികവിഭാഗം മേധാവി സി.ജെ. ജെയ്‌മോൻ, കോ ഓർഡിനേറ്റർ ജീൻ എ. വർഗീസ് തുടങ്ങിയവർ സംസാരിച്ചു. വിവിധ കോളേജുകളിൽ നിന്നായി 14 ടീമുകളാണ് മത്സരിക്കുന്നത്.