1

തൃക്കാക്കര: പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷന്റെ നേത്യത്വത്തിലെ സമരപ്രഖ്യാപന ജില്ലാ കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സി.എ.അനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അബു രഞ്ജിത്ത്,കാംസെഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുരേഷ് തൃപ്പൂണിത്തുറ, കാംസെഫ് ജില്ലാ പ്രസിഡന്റ് കെ.ജെ.ഷിമ്മി, ജോ.സക്രട്ടറി അർജുൻ രാജ്, ട്രഷറർ എം.കെ. ഗോപാലകൃഷ്ണൻ, കാംസഫ് സ്റ്റേറ്റ് വനിതാ കമ്മിറ്റി അംഗം പ്രസീദ എന്നിവർ സംസാരിച്ചു.