anoop-menon
ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി രാജഗിരി ഹോസ്പിറ്റലിൽ ആരംഭിച്ച പേസിംഗ് ആൻഡ് അറിത്മിയ ക്ലിനിക്ക് നടൻ അനൂപ് മേനോൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ ലോക ഹൃദയദിനത്തോടനുബന്ധിച്ച് പേസിംഗ് ആൻഡ് അറിത്മിയ ക്ലിനിക്ക് സിനിമാതാരം അനൂപ് മേനോൻ ഉദ്ഘാടനം ചെയ്തു. കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആൻഡ് എച്ച്.ഒ.ഡി ഡോ. രാംദാസ് നായക് ഹൃദയദിന സന്ദേശം നൽകി. ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ഫാ. ജോൺസൺ വാഴപ്പിള്ളി, ഡോ. രാംദാസ് നായക്, ഡോ. ജേക്കബ് ജോർജ്, ഡോ. സുരേഷ് ഡേവിസ്, ഡോ. ആന്റണി പാത്താടൻ എന്നിവർ സംസാരിച്ചു. പേസ് മേക്കർ ഘടിപ്പിച്ച രോഗികൾക്ക് തുടർചികിത്സയും ക്ലിനിക്കും എല്ലാമാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച രാവിലെ 10മുതൽ 12വരെ പ്രവർത്തിക്കും.