പിറവം: നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി കളമ്പൂക്കാവ് ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. യജ്ഞശാലയിൽ ക്ഷേത്രംതന്ത്രി മണയത്താറ്റ് നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു.
ശ്രീകൃഷ്ണ വിഗ്രഹപ്രതിഷ്ഠയെ തുടർന്ന് ദേവസ്വം അസി. മാനേജർ വി. ബാലകൃഷ്ണൻ സപ്താഹ യജ്ഞത്തിന് കൊടിയുയർത്തി. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എം.എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി സി.ടി. ദേവദാസ്, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എൻ.സി. ശ്രീകുമാർ, സി.പി. സുരേഷ്, എ.എം. വിജയൻ, കെ.ജി. മോഹനൻ എന്നിവർ സംസാരിച്ചു. ഭാഗവതാചാര്യൻ ഇരളിയൂർ അരുണൻ നമ്പൂതിരി ഭാഗവതമാഹാത്മ്യ പ്രഭാഷണം നടത്തി.