kklm
കൂത്താട്ടുകുളത്ത് മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണ ക്യാംപയിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ എസ് ഐ എം.പി.എബി നിർവഹിക്കുന്നു.

കൂത്താട്ടുകുളം: വർണിഭ സാംസ്കാരിക ഗവേഷണ കേന്ദ്രത്തിന്റേയും മദ്യ വിരുദ്ധ ജനകീയ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കൂത്താട്ടുകുളത്ത് നടത്തി​യ മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണ കാമ്പയി​ന്റെ ഉദ്ഘാടനം കൂത്താട്ടുകുളം പ്രിൻസിപ്പൽ എസ്. ഐ എം.പി.എബി നിർവഹിച്ചു. സാംസ്കാരിക ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.കെ.രാമൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
എ.എസ്‌.ഐ എ.കെ.ജയചന്ദ്രൻ, നഗരസഭാ കൗൺസിലർമാരായ പി.ജി.സുനിൽകുമാർ, പി.സി.ഭാസ്കരൻ, ജനകീയ പ്രതിരോധ സമിതി താലൂക്ക് അംഗം പി.പി. എബ്രാഹാം, മദ്യ വിരുദ്ധ സമിതി അംഗം സി.എൻ.മുകുന്ദൻ, എ.എസ്.രാജൻ, എ.ടി​.മണിക്കുട്ടൻ, സോണി ടി​. മാത്യു, സി.കെ.തമ്പി, ബീന സുൽത്താൻ
തുടങ്ങിയവർ സംസാരിച്ചു.