sngist-
മാഞ്ഞാലി എസ്.എൻ ജിസ്റ്റിൽ നടന്ന അന്തർദേശിയ സെമിനാർ എം.ജി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ശാസ്ത്രസാങ്കേതിക രംഗത്തെ നൂതന ഗവേണങ്ങളെ ഏകോപ്പിക്കാൻ സ്ഥാപനങ്ങൾ മുന്നോട്ട് വരണമെന്ന് എം.ജി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ് പറഞ്ഞു. മാഞ്ഞാലി എസ്.എൻ ജിസ്റ്റിൽ ജീവശാസ്ത്രത്തിലെ നൂതന മാതൃകകൾ എന്ന വിഷയത്തിൽ നടന്ന അന്തർദേശിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീന ആശയങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് സർവകലാശാലയുടെ പിന്തുണ വൈസ് ചാൻസലർ വാഗ്ദാനം ചെയ്തു. ഗുരുദേവ ട്രസ്റ്റ് ചെയർപേഴ്സൺ ജിജി രമേഷ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ പ്രിൻസ് ആനന്ദൻ, ചീഫ് അഡ്വൈസർ ഡോ. സുരാജ് ബാബു, പ്രിൻസിപ്പൽ ഡോ. സുരേഷ് ബാബു, കെ.എസ്. ശ്രീലക്ഷ്മി, നേഹാ ഓംജി, ഡോ. കെ.ജെ. ജയിംസ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ മുപ്പതോളം പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. സെമിനാർ ഇന്ന് സമാപിക്കും.