കൂത്താട്ടുകുളം: കേരള കർഷകസംഘം ജില്ലാ സമ്മേളനം 30, ഒക്ടോബർ 1, 2 തീയതികളിൽ കൂത്താട്ടുകുളത്ത് നടക്കും. കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ പനോളി, ട്രഷറർ ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റുമാരായ
അഡ്വ. പി.എം. ഇസ്മയിൽ, വി.എം. ഷൗക്കത്ത്, എക്സിക്യുട്ടീവ് അംഗങ്ങളായ ജി. വേണുഗോപാൽ, കെ തുളസി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
പതാക, കൊടിമര ജാഥകൾ ഇന്ന് വൈകിട്ട് 4ന് ആരംഭിക്കും. അഡ്വ.കെ. തുളസിയും ഗോപി കോട്ടമുറിക്കലും ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ പി.ബി. രതീഷ് സമ്മേളനപതാക ഉയർത്തും.
നാളെ രാവിലെ 9.30ന് പ്രതിനിധി സമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ചയും തുടരും. വൈകിട്ട് 4ന് ടി.ബി ജംഗ്ഷനിൽനിന്ന് പ്രകടനം ആരംഭിക്കും. പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

ഒരുക്കങ്ങൾ പൂർത്തിയായതായി കർഷകസംഘം ജില്ലാ സെക്രട്ടറി എം.സി. സുരേന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ പി.ബി. രതീഷ്, കർഷകസംഘം ഏരിയ പ്രസിഡൻ്റ് ജോഷി സ്കറിയ, സെക്രട്ടറി ടി.കെ. മോഹനൻ, ജില്ലാ കമ്മിറ്റി അംഗം ബിജു സൈമൺ എന്നിവർ പറഞ്ഞു.