കൊച്ചി: ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി ഭാരത് മാതാ കോളേജ് ട്രാവൽ ആൻഡ് ടൂറിസം വിഭാഗവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും 'സാരഥി മിത്ര' എന്ന പരിഭാഷ സഹായി പ്രകാശനം ചെയ്തു. കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം പി.ആർ.റെനിഷ് പ്രകാശനം നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എം.ജോൺസൻ അദ്ധ്യക്ഷനായി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ശ്യാം കൃഷ്ണൻ, ഭാരത് മാതാ കോളേജ് അസിസ്റ്റന്റ് മാനേജർ ഫാ.ജിമ്മിച്ചൻ കർത്താനം, വൈസ് പ്രിൻസിപ്പൽ ബിനി റാണി റോസ് എന്നിവർ സംസാരിച്ചു.