പള്ളുരുത്തി: ഇടക്കൊച്ചിയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ അടിച്ചുതകർത്തു. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ഇടക്കൊച്ചി കോഴിപ്പറമ്പിൽ വീട്ടിൽ ശർമലാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. മഹീന്ദ്ര എസ്.യു.വിയുടെ മുൻവശത്തെ ചില്ലുകളും വാതിലും തകർന്നിട്ടുണ്ട്.