തൃപ്പൂണിത്തുറ: കേരള വണിക വൈശ്യ സംഘം എറണാകുളം ജില്ലയുടെ ആഭിമുഖ്യത്തിൽ നവരാത്രിയാഘോഷവും സമൂഹ സർവൈശ്വര്യ പൂജയും നടത്തുന്നു. ഒക്ടോബർ രണ്ടിന് ബ്രഹ്മശ്രീ പുലിയന്നൂർ മുരളിനാരായണൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ഇരുമ്പനം പാഴൂർ മറ്റം മാരിയമ്മൻ ക്ഷേത്രത്തിൽ നടത്തുന്ന പരിപാടിയുടെ ഭാഗമായ സാംസ്കാരിക സമ്മേളനം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ അദ്ധ്യക്ഷ രമ സന്തോഷ് മുഖ്യാതിഥിയാകും. കെ.വി.വി.എസ് എറണാകുളം ജില്ലാ പ്രസിഡന്റ് ആർ.രമേശൻ അദ്ധ്യക്ഷനാകും. റിട്ട.പ്രൊഫ. ലക്ഷ്മിക്കുട്ടി, മധുസൂദനൻ ചെട്ടിയാർ, കൗൺസിലർ രൂപ രാജു, സി.ജി.സന്തോഷ്, ടി.കെ.രാജപ്പൻ ചെട്ടിയാർ, പി.വി. സുരേഷ്, എ.എം.വിനോദ്, വി.സി.മധുകുമാർ എന്നിവർ പങ്കെടുക്കും. ഗണപതിഹോമം, ഉടുക്കുപാട്ട്, ദേവി കീർത്തനം, അമ്മൻ സംഗീതാർച്ചന, നൃത്തനൃത്യങ്ങൾ എന്നിവയുണ്ടായിരിക്കും. വിവരങ്ങൾക്ക്: 9446362360, 9447664832.