കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ ടെക്നീഷ്യൻമാർ ചേർന്ന് പുതിയ ട്രേഡ് യൂണിയൻ രൂപീകരിച്ചു. ചീഫ് ജനറൽ മാനേജർക്ക് ഇതു സംബന്ധിച്ച്കത്ത് നൽകി.
1926 ലെ ട്രേഡ് യൂണിയൻ നിയമപ്രകാരം രജിസ്ട്രേഷൻ ലഭിച്ച "ഫാക്ട് യുണൈറ്റഡ് എംപ്ലോയീസ് ലിബറേഷൻ " (എഫ്.യു.ഇ.എൽ) എന്ന പേരിലെ പുതിയ യൂണിയനാണ് പ്രവർത്തനം ആരംഭിച്ചത്. സി.എൻ. അഭിലാഷ് (പ്രസിഡന്റ്), ടി.വി.സുജിത്ത് (ജനറൽ സെക്രട്ടറി), എമിൽ (ട്രഷറർ) ഉൾപ്പെടെ 15 അംഗ അഡ്ഹോക്ക് കമ്മിറ്റിയാണുള്ളത്. അതേസമയം, ഫാക്ടിൽ തൊഴിലാളികളുടെ എണ്ണം കുറയുമ്പോഴും യൂണിയനുകൾ പെരുകുകയാണ്. നിലവിൽ എട്ട് യൂണിയനുകളുണ്ട്. പുതിയ യൂണിയനെ മാനേജ്മെന്റ് അംഗീകരിക്കണമെങ്കിൽ ഹിതപരിശോധന നടത്തണം. ഫാക്ടിൽ അവസാനമായി ഹിതപരിശോധന നടന്നത് 1997ൽ പെട്രോ കെമിക്കൽ ഡിവിഷനിൽ മാത്രമാണ്.