sivasankar

കൊച്ചി: ഇന്ത്യൻ കറൻസി അനധികൃതമായി ഡോളറാക്കി വിദേശത്തേക്കു കടത്തിയതിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് നിർണായക പങ്കുണ്ടെന്ന് കസ്റ്റംസ്. കേസിൽ ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് ഇന്നലെ എറണാകുളം അഡി. സി.ജെ.എം കോടതിയിൽ കുറ്റപത്രം നൽകി.

തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ മുൻ ഫിനാൻസ് മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രി, പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായർ, യൂണിടാക് ബിൽഡേഴ്‌സ് എം.ഡി സന്തോഷ് ഈപ്പൻ എന്നിവരാണ് ആദ്യ അഞ്ചു പ്രതികൾ.

നയതന്ത്ര സ്വർണക്കടത്തു കേസിൽ പ്രതികളായ സ്വപ്നയും സരിത്തുമാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ ഡോളർ കടത്ത് വെളിപ്പെടുത്തിയത്. 2019 ആഗസ്റ്റ് ഏഴിന് ഖാലിദ് 1.90 ലക്ഷം ഡോളർ (1.30 കോടി രൂപ) തിരുവനന്തപുരത്തു നിന്ന് ഈജിപ്റ്റിലെ കെയ്റോവിലേക്ക് കടത്തിയെന്നാണ് ഇവരുടെ മൊഴി. എയർപോർട്ടിലെ സുരക്ഷാ പരിശോധനകളിൽ നിന്ന് ഖാലിദിനെ രക്ഷിക്കാൻ സരിത്തും സ്വപ്നയും മസ്‌കറ്റ്‌ വരെ കൂടെപ്പോയി. ഈ വെളിപ്പെടുത്തലിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം.

കുറ്റപത്രത്തിൽ നിന്ന്

ലൈഫ് മിഷൻ കമ്മിഷനായി ലഭിച്ച പണമാണ് ഖാലിദ് കടത്തിയത്.

ലൈഫ് മിഷനിൽ സി.ഇ.ഒയെ മറികടന്ന് ശിവശങ്കർ ഇടപെട്ടു

പദ്ധതി നടപ്പാക്കാൻ ശിവശങ്കറിന് ഒരു കോടി രൂപ കൈക്കൂലി ലഭിച്ചു.

ഈ തുകയാണ് സ്വപ്നയുടെ ലോക്കറുകളിൽ നിന്ന് പിടിച്ചെടുത്തത്.

കോൺസുലേറ്റിലെ ദുരൂഹ സാമ്പത്തിക ഇടപാടുകൾ ശിവശങ്കർ സർക്കാരിനെ അറിയിക്കാതെ പ്രതികളെ സഹായിച്ചു.

വിദേശ മന്ത്രാലയത്തെയും സംസ്ഥാന പ്രോട്ടോക്കോൾ വകുപ്പിനെയും മറികടന്ന് ശിവശങ്കർ കോൺസുൽ ജനറലുമായും നയതന്ത്ര ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകൾ നടത്തി.

കോൺസുൽ ജനറലിന് എക്‌സ് കാറ്റഗറി സുരക്ഷ നൽകാൻ മുൻകൈയെടുത്തത് ശിവശങ്കറാണ്.

ഇതിനാൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്ക് തടസമില്ലാതെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനായി.

കമ്മിഷൻ വന്ന വഴി

2018ലെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് വീട് വാഗ്ദാനം ചെയ്‌ത് യു.എ.ഇ റെഡ് ക്രസന്റ് സർക്കാരിനെ സമീപിച്ചു. പദ്ധതിച്ചെലവായ ഒരു കോടി ദിർഹത്തിൽ (18.75 കോടി രൂപ) 30 ലക്ഷം ദിർഹം യു.എ.ഇ കോൺസുലേറ്റിന് കമ്മിഷനായി ലഭിച്ചു. ബാക്കി 70 ലക്ഷം ദിർഹത്തിൽ ആറു ശതമാനം കമ്മിഷനാണ് മറ്റു പ്രതികൾക്ക് ലഭിച്ചത്. പദ്ധതി നടത്തിപ്പിന് സന്ദീപ് നായരാണ് യൂണിടാക് ബിൽഡേഴ്സിനെ പരിചയപ്പെടുത്തിയത്. കോൺസുൽ ജനറലിനുള്ള 30 ലക്ഷം ദിർഹത്തിൽ ഒരു കോടി രൂപ ശിവശങ്കറിനു ലഭിച്ചു. ശേഷിച്ച തുക കോൺസുൽ ജനറലിനും ഷൗക്രിക്കും കൂടിയുള്ളതായിരുന്നു. ഇതിൽ ഖാലിദിന്റെ വിഹിതമാണ് ഡോളറാക്കി കടത്തിയത്.

കോ​ൺ​സു​ൽ​ ​ജ​ന​റ​ലി​നും
പ​ങ്കു​ണ്ടെ​ന്ന് ​സ്വ​പ്‌ന

കൊ​ച്ചി​:​ ​ഡോ​ള​ർ​ ​ക​ട​ത്തി​ൽ​ ​ഖാ​ലി​ദ് ​മു​ഹ​മ്മ​ദ് ​അ​ലി​ ​ഷൗ​ക്രി​ക്കൊ​പ്പം​ ​യു.​എ.​ഇ​ ​കോ​ൺ​സു​ൽ​ ​ജ​ന​റ​ൽ​ ​ജ​മാ​ൽ​ ​ഹു​സൈ​ൻ​ ​അ​ൽ​സാ​ബി,​ ​റ​ഷീ​ദ് ​അ​ൽ​ ​ഷെ​മി,​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​അ​റ്റാ​ഷെ​ ​അ​ബ്ദു​ള്ള​ ​സാ​ദ് ​അ​ൽ​ ​ഖ്വ​ദാ​നി​ ​എ​ന്നി​വ​ർ​ക്കും​ ​പ​ങ്കു​ണ്ടെ​ന്ന് ​സ്വ​പ്ന​ ​മൊ​ഴി​ ​ന​ൽ​കി​യ​താ​യി​ ​കു​റ്റ​പ​ത്ര​ത്തി​ൽ​ ​പ​റ​യു​ന്നു.
ചി​ല​ ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ൾ​ ​കോ​ൺ​സു​ൽ​ ​ജ​ന​റ​ൽ​ ​ഓ​ഫീ​സി​ലെ​ ​ന​യ​ത​ന്ത്ര​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വ​ഴി​ ​വി​ദേ​ശ​ത്തേ​ക്ക് ​വി​ദേ​ശ​ ​ക​റ​ൻ​സി​ ​ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന​ ​സ്വ​പ്ന​യു​ടെ​ ​മൊ​ഴി​യും​ ​കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.

സ്വ​പ്ന​ ​ക​സ്റ്റം​സി​നോ​ടു​ ​പ​റ​ഞ്ഞ​ത്

നാ​ലു​ ​ത​വ​ണ​ ​ഖാ​ലി​ദ് ​ക​റ​ൻ​സി​ ​ക​ട​ത്തി.​ ​ഗ​ൺ​മാ​ൻ​ ​ജ​യ​ഘോ​ഷും​ ​സ​രി​ത്തും​ ​സ​ഹാ​യി​ച്ചു.​ ​ഒ​രി​ക്ക​ൽ​ ​അ​ന​ധി​കൃ​ത​മാ​യി​ ​വി​ദേ​ശ​ ​ക​റ​ൻ​സി​ ​കൈ​വ​ശം​ ​വ​ച്ച​തി​നു​ ​ഖാ​ലി​ദ് ​കെ​യ്റോ​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​പി​ടി​യി​ലാ​യി​ ​പി​ഴ​യൊ​ടു​ക്കി.​ 1.90​ ​ല​ക്ഷം​ ​ഡോ​ള​റി​ന്റെ​ ​ക​റ​ൻ​സി​ ​ഖാ​ലി​ദി​ന് ​കൊ​ടു​ത്ത​ത് ​സ​ന്തോ​ഷ് ​ഈ​പ്പ​നാ​ണ്.​ ​ശേ​ഷാ​ദ്രി​യും​ ​സ​ന്തോ​ഷ് ​ഈ​പ്പ​നും​ ​ചേ​ർ​ന്നാ​ണ് ​ഡോ​ള​റാ​ക്കി​യ​ത്.​ ​ലൈ​ഫ് ​മി​ഷ​ൻ​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​കോ​ൺ​സു​ൽ​ ​ജ​ന​റ​ലി​ന് ​ല​ഭി​ച്ച​ ​ആ​റു​ ​കോ​ടി​യോ​ളം​ ​രൂ​പ​യ്ക്കു​ ​തു​ല്യ​മാ​യ​ ​ക​മ്മി​ഷ​നി​ൽ​ ​ഖാ​ലി​ദി​ന്റെ​ ​വി​ഹി​ത​മാ​ണ് ​ഡോ​ള​റാ​ക്കി​യ​ത്.​ ​ന​യ​ത​ന്ത്ര​ ​പാ​സ്പോ​ർ​ട്ട് ​ഇ​ല്ലാ​തി​രു​ന്നി​ട്ടും​ ​സ​രി​ത്തി​ന്റെ​യും​ ​പി.​ആ​ർ.​ഒ​ ​ഗോ​പാ​ല​കൃ​ഷ്‌​ണ​ന്റെ​യും​ ​സ​ഹാ​യ​ത്തോ​ടെ​ ​ഖാ​ലി​ദ് ​ഇ​ന്ത്യ​ൻ​ ​ഡി​പ്ളോ​മാ​റ്റി​ക് ​ഐ.​ഡി​ ​കാ​ർ​ഡ് ​ത​ര​പ്പെ​ടു​ത്തി​യി​രു​ന്നു.

സ്വ​പ്ന​യു​ടെ​യും​ ​ശി​വ​ശ​ങ്ക​റി​ന്റെ​യും
'​മു​ഖ്യ​മ​ന്ത്രി​'​ ​പ​രാ​മ​ർ​ശം​ ​കു​റ്റ​പ​ത്ര​ത്തിൽ

കൊ​ച്ചി​:​ ​ഡോ​ള​ർ​ ​ക​ട​ത്തു​ ​കേ​സി​ൽ​ ​സ്വ​പ്ന​യും​ ​ശി​വ​ശ​ങ്ക​റും​ ​ന​ൽ​കി​യ​ ​മൊ​ഴി​ക​ളി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ചു​ ​പ​റ​ഞ്ഞ​ ​നാ​ലു​ ​സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് 42​ ​പേ​ജു​ള്ള​ ​കു​റ്റ​പ​ത്ര​ത്തി​ൽ​ ​ഉ​ള്ള​ത്.

ഒ​ന്ന്
ശി​വ​ശ​ങ്ക​ർ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ക​ത്തെ​ഴു​തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​കോ​ൺ​സു​ൽ​ ​ജ​ന​റ​ലി​നെ​ ​എ​ക്സ് ​കാ​റ്റ​ഗ​റി​ ​സു​ര​ക്ഷ​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന​ ​സ്വ​പ്ന​യു​ടെ​ ​മൊ​ഴി.​ ​മൂ​ന്നു​ ​ത​വ​ണ​യാ​യി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​പാ​സ്പോ​ർ​ട്ടു​ള്ള​ ​മൂ​ന്നു​ ​വ​നി​ത​ക​ളെ​ ​ഉ​പ​യോ​ഗി​ച്ചു​ ​സ്വ​ർ​ണം​ ​ക​ട​ത്തി.​ ​മൊ​റോ​ക്കോ,​ ​ഈ​ജി​പ്റ്റ്,​ ​യു.​എ.​ഇ​ ​രാ​ജ്യ​ക്കാ​രാ​യി​രു​ന്നു​ ​അ​വ​ർ.​ ​ഒ​രു​ത​വ​ണ​ ​യാ​ത്ര​ക്കാ​രി​യെ​ ​വി​ട്ട​യ​യ്ക്കാ​ൻ​ ​വൈ​കി​യ​പ്പോ​ൾ​ ​കോ​ൺ​സു​ൽ​ ​ജ​ന​റ​ൽ​ ​ക​യ​ർ​ത്തു​ ​സം​സാ​രി​ച്ചു.​ ​അ​വ​രെ​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്ന് ​ചോ​ദി​ച്ച​ ​കോ​ൺ​സു​ൽ​ ​ജ​ന​റ​ൽ​ ​അ​വ​ർ​ ​സു​ര​ക്ഷി​ത​യാ​യി​ ​പു​റ​ത്തെ​ത്തി​യെ​ന്ന് ​അ​റി​ഞ്ഞ​ശേ​ഷം​ ​ഇ​ത്ത​രം​ ​ത​ട​സ​ങ്ങ​ളു​ണ്ടാ​വ​രു​തെ​ന്ന് ​ശി​വ​ശ​ങ്ക​റി​നെ​ ​അ​റി​യി​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​തു​ട​ർ​ന്നാ​ണ് ​ശി​വ​ശ​ങ്ക​ർ​ ​ക​ത്തെ​ഴു​താ​ൻ​ ​പ​റ​ഞ്ഞ​ത്.

ര​ണ്ട്
2017​ ​ആ​ദ്യം​ ​മു​ഖ്യ​മ​ന്ത്രി​ ​യു.​എ.​ഇ​യി​ൽ​ ​ആ​യി​രി​ക്കെ​ ​അ​ദ്ദേ​ഹ​ത്തി​നു​ ​ന​ൽ​കാ​ൻ​ ​പാ​യ്ക്ക​റ്റു​ക​ൾ​ ​കൊ​ണ്ടു​പോ​യെ​ന്ന് ​സ്വ​പ്ന​ ​ന​ൽ​കി​യ​ ​മൊ​ഴി.​ ​ന​യ​ത​ന്ത്ര​ ​പ്ര​തി​നി​ധി​യാ​യ​ ​അ​ഹ​മ്മ​ദ് ​അ​ൽ​ ​ദൗ​ഖി​ ​ശി​വ​ശ​ങ്ക​റി​ന്റെ​ ​അ​ഭ്യ​ർ​ത്ഥ​ന​ ​പ്ര​കാ​രം​ ​കോ​ൺ​സു​ൽ​ ​ജ​ന​റ​ലി​ന്റെ​ ​അ​റി​വോ​ടെ​ ​ചി​ല​ ​പാ​യ്ക്ക​റ്റു​ക​ൾ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ന​ൽ​കാ​നാ​യി​ ​കൊ​ണ്ടു​പോ​യെ​ന്ന് ​സ്വ​പ്ന​ ​പ​റ​യു​ന്നു.

മൂ​ന്ന്
ലൈ​ഫ് ​മി​ഷ​ൻ​ ​വീ​ട് ​പ​ദ്ധ​തി​ ​സ​ർ​ക്കാ​രി​ലൂ​ടെ​ ​ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു​ ​റെ​ഡ് ​ക്ര​സ​ന്റി​ന്റെ​ ​താ​ത്പ​ര്യം.​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​ഏ​റെ​യു​ള്ള​തി​നാ​ൽ​ ​പ​ദ്ധ​തി​ ​വൈ​കു​മെ​ന്നു​ ​വ്യ​ക്ത​മാ​ക്കി​യ​ ​ശി​വ​ശ​ങ്ക​ർ​ ​കോ​ൺ​സു​ൽ​ ​ജ​ന​റ​ലി​നും​ ​സ്വ​പ്ന​യ്ക്കും​ ​ക്ളി​ഫ് ​ഹൗ​സി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​കാ​ണാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കി.​ ​കോ​ൺ​സു​ലേ​റ്റ് ​ഇ​ക്കാ​ര്യം​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​തീ​രു​മാ​നി​ച്ച​ത് ​ഈ​ ​യോ​ഗ​ത്തി​ലാ​ണെ​ന്ന​ ​സ്വ​പ്ന​യു​ടെ​ ​മൊ​ഴി
നാ​ല്
സ​ർ​ക്കാ​രി​ന്റെ​ ​പ്ര​ള​യ​ ​ദു​രി​താ​ശ്വാ​സ​ത്തി​ന്റെ​ ​കോ​ഓ​ർ​ഡി​നേ​ഷ​ന്റെ​യും​ ​റീ​ ​ബി​ൽ​ഡ് ​കേ​ര​ള​ ​പ​ദ്ധ​തി​യു​ടെ​യും​ ​ഭാ​ഗ​മാ​യി​ ​ലൈ​ഫ് ​മി​ഷ​ൻ​ ​മീ​റ്റിം​ഗി​ൽ​ ​പ​ങ്കെ​ടു​ത്തെ​ന്ന് ​ശി​വ​ശ​ങ്ക​റി​ന്റെ​ ​മൊ​ഴി.​ ​ഇ​തി​നു​ ​മു​ഖ്യ​മ​ന്ത്രി​യി​ൽ​ ​നി​ന്ന് ​വാ​ക്കാ​ൽ​ ​അ​നു​മ​തി​ ​വാ​ങ്ങി​യി​രു​ന്നു.​ ​കോ​ൺ​സു​ൽ​ ​ജ​ന​റ​ൽ​ ​ത​ന്നെ​ ​വി​ളി​ച്ച​തി​നെ​ക്കു​റി​ച്ചും​ ​മീ​റ്റിം​ഗി​നെ​ക്കു​റി​ച്ചും​ ​മു​ഖ്യ​മ​ന്ത്രി​യോ​ടു​ ​പ​റ​ഞ്ഞെ​ന്നും​ ​ശി​വ​ശ​ങ്ക​ർ​ ​പ​റ​ഞ്ഞു.