കോലഞ്ചേരി: ഐക്കരനാട് കൃഷിഭവനിൽ 200 ടിഷ്യുകൾച്ചർ വാഴ തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. ഒരെണ്ണത്തിന് 5 രൂപ ഗുണഭോക്തൃ വിഹിതം അടച്ച് കൈപ്പറ്റാം. അപേക്ഷാ ഫോം, കരം അടച്ച രസീതിന്റെ കോപ്പി, ആധാർനമ്പർ എന്നിവ സഹിതം എത്തുന്നവർക്ക് ഇന്ന് രാവിലെ 10.30 മുതൽ ലഭിക്കും.