snmimt-maliankara-
മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജിൽ നടന്ന ബോധവത്കരണ ക്ളാസ് വടക്കേക്കര സബ് ഇൻസ്പെക്ടർ എം.എസ്. ഷെറി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റും വിമുക്തയും ചേർന്ന് ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ ക്ളാസ് നടത്തി. വടക്കേക്കര സബ് ഇൻസ്പെക്ടർ എം.എസ്. ഷെറി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ പി.എൻ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.ആർ. സഞ്ജുന, പ്രോഗ്രാം ഓഫീസർ ധന്യ എം.രാജൻ, ആയുഷ്, ആൻസലി പോൾ എന്നിവർ സംസാരിച്ചു.